വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയും യു.എസ് മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മുൻ മോഡൽ സ്റ്റേസി വില്യംസ് രംഗത്ത്. 1993ൽ ന്യൂയോർക്കിലെ ട്രംപ് ടവറിൽ വച്ച് ട്രംപ് തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് സ്റ്റേസി വെളിപ്പെടുത്തി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനെ പിന്തുണയ്ക്കുന്ന 'സർവൈവേഴ്‌സ് ഫോർ കമല" എന്ന ഗ്രൂപ്പിന്റെ ഓൺലൈൻ യോഗത്തിലാണ് സ്റ്റേസിയുടെ പ്രതികരണം. 1992ലെ ക്രിസ്മസ് പാർട്ടിക്കിടെ അന്തരിച്ച അമേരിക്കൻ കോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ ആണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയത്.
ട്രംപും എപ്സ്റ്റീനും അന്ന് അടുത്ത സുഹൃത്തുക്കളായിരുന്നു. ദുരനുഭവങ്ങൾ നേരിടേണ്ടി വന്നേക്കുമെന്ന് ഭയന്നാണ് ഇത്രയും കാലം മൗനം പാലിച്ചതെന്നും സ്റ്റേസി പറഞ്ഞു. ആരോപണങ്ങൾ ട്രംപ് നിഷേധിച്ചു. ട്രംപിനെതിരെ ഇതിന് മുമ്പ് നിരവധി സ്ത്രീകൾ സമാന ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ ആരോപണവും ട്രംപിന് വെല്ലുവിളിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |