കാഞ്ഞങ്ങാട്: ബേക്കൽ ഉപജില്ല ശാസ്‌ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ശാസ്ത്ര പ്രതിഭകൾക്ക് ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ , എസ്.എം.സി, എം.പി.ടി.എ , സ്റ്റാഫ് കൗൺസിൽ എന്നിവയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.സ്‌ക്കൂൾ കവാടത്തിൽ നിന്നും കുട്ടികളെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.തുടർച്ചയായ രണ്ടാം വർഷമാണ് സ്‌കൂൾ ഈ നേട്ടം കൈവരിച്ചത്. സ്‌കൂളിൽ നടന്ന അസംബ്ലിയിൽ സർട്ടിഫിക്കറ്റ് ,ട്രോഫി വിതരണം ചെയ്തു. ചടങ്ങിൽ സംസ്ഥാന, ജില്ലാതല കായികമേള പ്രതിഭകളെയും അനുമോദിച്ചു. പ്രിൻസിപ്പാൾ കെ.ജയചന്ദ്രൻ, പ്രധാനാദ്ധ്യാപിക പി.ബിന്ദു എന്നിവർ സംസാരിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ധന്യ അരവിന്ദ്, കെ.രാജി, ജസ്സൻ തുടങ്ങിയവർ സംബന്ധിച്ചു. സീനിയർ അസിസ്റ്റന്റ് ബി.പ്രേമ സ്വാഗതവും കായികാദ്ധ്യാപിക ലീമ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |