താമരശേരി: കൂടത്തായിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൂടത്തായി ആറ്റിൻക്കര അമൽ ബെന്നി (26) ആണ് അറസ്റ്റിലായത്. അമ്പലക്കുന്ന് ചന്ദ്രന്റെ മകൾ സഞ്ജന കൃഷ്ണ (23) മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 11ന് വീട്ടിലെ മുറിക്കുള്ളിൽ സഞ്ജനയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു സഞ്ജന.
അമലിന്റെ ഭീഷണിയിൽ ഭയന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡിജിറ്റൽ തെളിവുകളടക്കം പൊലീസ് ശേഖരിച്ചു. യുവതിയേയും കുടുംബത്തേയും പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിയെന്നും പൊലീസ് പറയുന്നു. ഇത് ഭയന്നാണ് യുവതി ആത്മഹത്യ ചെയ്തത്. കഞ്ചാവ് കെെവശം വച്ചതിന് അമലിനെ മുൻപും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |