തൃശൂർ: സ്വന്തം വീട്ടിൽ സുരക്ഷിതമായി താമസിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കളക്‌ട്രേറ്റിന് മുന്നിൽ സത്യഗ്രഹവുമായി വയോധിക. കുരിയച്ചിറ ചിറ്റിലപ്പിള്ളി എൽസി ജോർജ് (75) ആണ് സത്യഗ്രഹ സമരം നടത്തിയത്. മൂത്തമകനും ഭാര്യയും സ്വത്തുക്കളും രേഖകളും കൈവശപ്പെടുത്തി വീട്ടിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് വർഷങ്ങളായി നിയമപ്പോരാട്ടത്തിലാണ് എൽസി. വർഷങ്ങൾ പിന്നിട്ടിട്ടും വയോജന സംരക്ഷണ നിയമപ്രകാരമോ മറ്റ് നീതിന്യായ സംവിധാനങ്ങളോ വഴി ഒരു തരത്തിലും നീതിലഭിച്ചില്ലെന്ന് എൽസി പറയുന്നു.നീതിന്യായ കോടതികളിൽ വയോജനങ്ങളുടെ കേസുകൾക്ക് മുൻഗണന നൽകുക, ട്രൈബ്യൂണലിൽ പരാതി നൽകിയാൽ വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി കളക്ടറുടെ ഉത്തരവ് നടപ്പാക്കുക, വയോജനങ്ങൾ ഉത്തരവാദിത്തപ്പെട്ടവർക്ക് പരാതി കൊടുത്താൽ നിശ്ചിത സമയത്തിനകം തീർപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |