ശ്രീനഗർ: ജമ്മു കാശ്മീരിലെ ബദ്ഗാമിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്. ഉത്തർ പ്രദേശ് സ്വദേശികളായ ഉസ്മാൻ മാലിക് (20). സൂഫിയാൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അപകടനില തരണം ചെയ്‌തെന്നും പൊലീസ് അറിയിച്ചു.
കാശ്മീർ താഴ്വരയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തൊഴിലാളികൾക്കുനേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഒക്ടോബർ 20ന് ഗന്ദേർബാൽ ജില്ലയിലെ ടണൽ നിർമാണ കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |