മാഞ്ചസ്റ്റർ: ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി റൂബെൻ അമോറിമിനെ നിയമിച്ചു. ടീമിന്െ മോശം പ്രകടനത്തെ തുടർന്ന് പുറത്താക്കിയ ഡച്ച്കാരനായ എറിക് ടെൻ ഹാഗിന് പകരമാണ് റൂബെനെത്തുന്നത്. മുൻ പോർച്ചുഗീസ് താരമായിരുന്ന റൂബെൻ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗിൽ നിന്നാണ് യുണൈറ്റഡിൽ എത്തുന്നത്. 2027വരെയാണ് കരാർ. ഈമാസം 11ന് അദ്ദേഹം ചുമതലയേറ്റെടുക്കുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു.
താത്കാലിക പരിശീലകൻ റൂഡ് വാൻ നിസ്റ്റൽ റൂയിയുടെ ശിക്ഷണത്തിൽ കഴിഞ്ഞ ദിവസം യുണൈറ്റഡ് 5-2ന് ലെസ്റ്റർ സിറ്റിയെ കീഴടക്കിയിരുന്നു.
അതേസമയം എറിക് ടെൻ ഹാഗിന് മാഞ്ചസ്റ്റർ യുണൈറ്റഡ് നഷ്ടപരിഹാരമായി 15 ദശലക്ഷം പൗണ്ട് (163 കോടിയോളം രൂപ) നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |