മുഖസൗന്ദര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങൾ. എത്ര സമയമെടുത്ത് ഒരുങ്ങിയാലും പുരികം കട്ടിയില്ലെങ്കിൽ എന്തോ ഒരു കുറവുള്ളതുപോലെ മിക്കവരുടെയും മുഖത്ത് തോന്നിക്കാറുണ്ട്. പുരികത്തിന് കട്ടി തോന്നിക്കാനായി ഐബ്രോ പെൻസിൽ, ഐബ്രോ ജെൽ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്.
എന്നാൽ, ഇത്തരത്തിലുള്ള സാധനങ്ങൾ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ വിചാരിക്കുന്ന ഫലം കിട്ടില്ല. ഈ മാർഗങ്ങളൊന്നുമില്ലാതെ പുരികം എങ്ങനെ നാച്വറലായി ഭംഗിയുള്ളതും കട്ടിയുള്ളതുമാക്കാം എന്നതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഇത് ശരിയായി ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് പുരികം ത്രെഡ് ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ചെറിയ ഉള്ളി - ഒരു പിടി
ആവണക്കെണ്ണ - 1 ടീസ്‌പൂൺ
വെളിച്ചെണ്ണ - 1 ടീസ്‌പൂൺ
കറ്റാർവാഴ ജെൽ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറിയ ഉള്ളി നന്നായി ചതച്ച് നീരെടുക്കുക. അതിലേക്ക് ആവണക്കെണ്ണയും വെളിച്ചെണ്ണയും ചേർത്ത് അൽപ്പം ചൂടാക്കണം. തണുക്കുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് കറ്റാർവാഴ ജെൽ ചേർത്ത് യോജിപ്പിച്ച് ക്രീം രൂപത്തിലാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കണം. ഒന്നോ രണ്ടോ ആഴ്‌ചയിൽ കൂടുതൽ ഇത് ഫ്രിഡ്‌ജിൽ വച്ച് ഉപയോഗിക്കാൻ പാടില്ല.
ഉപയോഗിക്കുന്ന വിധം
രാത്രി ഉറങ്ങുന്നതിന് മുമ്പ് വേണം ഈ ക്രീം പുരട്ടാൻ. രാവിലെ കഴുകി കളയാവുന്നതാണ്. ഒരു മാസമെങ്കിലും തുടർച്ചയായി ഉപയോഗിക്കുമ്പോഴാണ് ഫലം ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |