SignIn
Kerala Kaumudi Online
Sunday, 08 March 2026 3.56 PM IST

' അവഗണന അവസാനിപ്പിക്കണം'

Increase Font Size Decrease Font Size Print Page
photo

തൃശൂർ: എച്ച്.ഡി.എസ് ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യവും കാഷ്വൽ ലീവും കോമ്പൺസേഷൻ ലീവും നൽകാൻ ചെയർമാൻ എന്ന നിലയിൽ കളക്ടർ തയ്യാറാകണമെന്ന് സുന്ദരൻ കുന്നത്തുള്ളി. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് എച്ച്.ഡി.എസ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) അംഗത്വ മാസ പ്രചാരണത്തിന്റെ ഭാഗമായി നടന്ന അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക് ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങൾ നടപ്പാക്കുന്നതിൽ ആശുപത്രി അധികൃതർ കാണിക്കുന്ന അലംഭാവം കളക്ടർ അടിയന്തരമായി പുനഃ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂണിയൻ പ്രസിഡന്റ് കെ.എൻ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ. ഹരിദാസ്, ഐ.ആർ .മണികണ്ഠൻ, എൻജിഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് രാജു ഫ്രാൻസിസ്, യൂണിയൻ ജനറൽ സെക്രട്ടറി സി.ഡി. വത്സ, കെ.ആർ. ഷീല, ഷോബി.പി.എസ്, തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.