SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.53 PM IST

കല്ലമ്പലത്ത് കാപ്പാക്കേസ് പ്രതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
satheesh-sravan

കല്ലമ്പലം: കാപ്പാ നിയമം ചുമത്തി കല്ലമ്പലം പൊലീസ് ഒരാളെ അറസ്റ്റുചെയ്തു.ഞെക്കാട് വലിയവിള എസ്.എസ് ഭവനിൽ സതീഷ് ശ്രാവൺ (47)ആണ് അറസ്റ്റിലായത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ ഇരുപതോളം കേസുകൾ നിലവിലുണ്ട്. ഒറ്റൂരിൽ ഗൃഹനാഥനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ കല്ലമ്പലം പൊലീസിന്റെ പിടിയിലാകുകയും റിമാൻഡിൽ കഴിയുകയുമായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും കാപ്പാ നിയമം ചുമത്തി പ്രതിയെ വീണ്ടും പിടികൂടി കരുതൽ തടങ്കലിനായി കോടതിയിൽ ഹാജരാക്കി. റിമാൻഡ്‌ കലാവാധി കഴിഞ്ഞാൽ ഇയാളെ നാടുകടത്തും.

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY