SignIn
Kerala Kaumudi Online
Saturday, 25 April 2026 7.38 AM IST

ക്യൂബയിൽ കടുത്ത നാശം വിതച്ച് ഇരട്ട ഭൂചലനങ്ങൾ, നിരവധി വീടുകൾ തകർന്നു

Increase Font Size Decrease Font Size Print Page
earthquake

ഹവാന: ചുഴലിക്കൊടുങ്കാറ്റും കടുത്ത പ്രളയവും നേരിട്ടതിന്റെ തകർച്ചയിൽ നിന്ന് കരകയറും മുൻപ് ദ്വീപ് രാജ്യമായ ക്യൂബയെ തക‌ർത്ത് ഭൂചലനങ്ങൾ. 5.9 തീവ്രതരേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി മണിക്കൂറുകൾക്കകം 6.8 തീവ്രതയിൽ ശക്തിയേറിയ മറ്റൊരു ഭൂചലനവും ഉണ്ടാകുകയായിരുന്നു. കിഴക്കൻ ക്യൂബയിൽ ബാർട്ടലോം മാസോ തീരത്ത് നിന്നും 25 കിലോമീറ്റർ മാറിയാണ് ഇതിൽ ശക്തിയേറിയ ഭൂചലനം ഉണ്ടായതെന്ന് തെളിഞ്ഞു.

വീടുകൾക്കും വലിയ കെട്ടിടങ്ങൾക്കും വഴികൾക്കുമെല്ലാം വലിയ നാശമാണ് ഭൂചലനത്തിൽ ഉണ്ടായത്. എന്നാൽ ആൾനാശം ഉണ്ടായതായി റിപ്പോർട്ടുകളില്ല. റഫാൽ എന്ന കാറ്റഗറി മൂന്നിൽ പെട്ട കൊടുങ്കാറ്റ് കരീബിയൻ ദ്വീപരാഷ്‌ട്രത്തെ പിടിച്ചുകുലുക്കിയത് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്. ക്യൂബയിലെ വലിയ നഗരങ്ങളായ സാന്റിയാഗോ ഡി ക്യൂബ,​ ഹോൾഗ്യുവിൻ,​ ഗ്വാണ്ടനാമോ തുടങ്ങിയ നഗരങ്ങളിലെ ജനങ്ങൾ ഭൂചലനത്തിൽ ഭയചകിതരായി. പലരും സുരക്ഷാസ്ഥാനം നോക്കി വീടുകളിൽ നിന്നും ഇറങ്ങിയോടി.

റഫാൽ കൊടുങ്കാറ്റ് വന്നുപോയതിന് പിന്നാലെ ക്യൂബയിൽ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായിരുന്നു. ദിവസങ്ങളായി ഈ പ്രശ‌്നത്തിൽ പെട്ടിരിക്കുകയാണ് ക്യൂബ. 10 ദശലക്ഷം പേർക്കാണ് ഇത്തരത്തിൽ വൈദ്യുതിബന്ധമില്ലാതായത്.

TAGS: NEWS 360, AMERICA, EARTHQUAKE, CUBA, STRONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.