ന്യൂഡൽഹി : 51ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് സഞ്ജീവ് ഖന്ന അമൃത്സറിലെ തന്റെ പൂർവിക ഭവനം കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കും മുൻപ് മുത്തച്ഛൻ സരവ് ദയാലാണ് വീട് നിർമ്മിച്ചത്. കാലക്രമേണ വീട് ഉണ്ടായിരുന്ന പ്രദേശത്തിന്റെ രൂപം തന്നെ മാറി.
ജസ്റ്റിസ് ഖന്നയുടെ മുത്തച്ഛനും ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ പിതാവുമായ സരവ് ദയാൽ പ്രശസ്തനായ അഭിഭാഷകനായിരുന്നു. 1919ലെ ജാലിയൻ വാലാബാഗ് സംഭവത്തെ തുടർന്ന് രൂപീകരിച്ച കോൺഗ്രസ് പ്രക്ഷോഭ കമ്മിറ്റിയിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു. അക്കാലത്ത് രണ്ട് വീടുകൾ അദ്ദേഹം വാങ്ങി. ഒന്ന് ജാലിയൻ വാലിയാബാഗിനടുത്തുള്ള കത്ര ഷേർസിംഗിലും രണ്ടാമത്തേത് ഹിമാചൽ പ്രദേശിലെ ദൽഹൗസിയിലും. കത്ര ഷേർ സിംഗ് വീടാണ് ജസ്റ്റിസ് ഖന്ന കണ്ടെത്താൻ ശ്രമിക്കുന്നത്. 1947ൽ ഈ വീട് അഗ്നിക്കിരയായി കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് മുത്തച്ഛൻ അറ്റകുറ്റപ്പണി നടത്തി. സഞ്ജീവ് ഖന്നയ്ക്ക് അഞ്ച് വയസുള്ളപ്പോഴാണ് പിതാവിനൊപ്പം ഈ വീട് അവസാനം സന്ദർശിച്ചത്. സരവ് ദയാലിന്റെ മരണശേഷം വീട് 1970ൽ വിറ്റതായും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |