കൊച്ചി: സംഭരണം വേഗത്തിലാക്കി കർഷകർക്ക് നെൽവില ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പി.ആർ.എസ് വായ്പയിലൂടെ തുക നൽകാൻ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർത്തു. നടപ്പ് സീസണിൽ പാലക്കാട് മാത്രം 6010 കർഷകരിൽ നിന്നായി 15052.38 ടൺ നെല്ല് സംഭരിച്ചു. ആവശ്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും. ലോഡിംഗ് തൊഴിലാളികൾ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവരെല്ലാം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായതിനാൽ നെല്ല് മാറ്റുന്നതിന് പാലക്കാട് മാന്ദ്യമുണ്ടായെങ്കിലും ഇന്ന് മുതൽ ഊർജ്ജിതമാകും.1411.22 കോടി രൂപ കേന്ദ്ര ഫണ്ട് കുടിശികയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്നതിന് പകരം സംസ്ഥാന സർക്കാരിനെതിരെ സമരവുമായി വരുന്ന പ്രതിപക്ഷ പാർട്ടികളുടെ സങ്കുചിത രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി അനിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |