SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.57 PM IST

'ജസ്റ്റ് റിമമ്പർ ദാറ്റ്'...തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ, ഗോപിയണ്ണന്റെ നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം, ക്ഷീണം കാണും: വിമർശനവുമായി എം.എ നിഷാദ്

Increase Font Size Decrease Font Size Print Page
suresh-gopi

തിരുവനന്തപുരം: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ആശ്വസിപ്പിക്കാൻ നടനും എം.പിയുമായ സുരേഷ് ഗോപി എത്തിയില്ലെന്ന വിമർശനവുമായി സംവിധായകൻ എം.എ നിഷാദ് രംഗത്ത്. തിരുവനന്തപുരം മേയറെയും സുരേഷ് ഗോപിയേയും താരതമ്യം ചെയ്താണ് നിഷാദിന്റെ കുറിപ്പ്. കുറിപ്പിൽ മേയറിന്റെ നന്മ നിറഞ്ഞ മനസിനെ പുകഴ്ത്താനും നിഷാദ് മറന്നില്ല.

'തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം..ക്ഷീണം കാണും..അതാ ...രക്ഷാ പ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റ്റെ അമ്മയെ ഒന്നു സാന്ത്വനിപ്പിക്കാമായിരുന്നു...മോഹൻ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു...എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം...ചുമ്മാ പറഞ്ഞന്നേയുളളൂ. അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

Just Remember That !!!!
പഴയ ഹിറ്റായ ഒരു സിനിമാ ഡയലോഗാണ്...
ഇതിവിടെ പറയാൻ കാരണമെന്താണെന്ന് ചോദിച്ചാൽ,ഈ ചിത്രം തന്നെ ഉത്തരം നൽകും...Comparison അല്ല കേട്ടോ..
ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്...വാക്കിലല്ല, പ്രവർത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയർ..ഇപ്പോൾ ഇതെഴുതുമ്പോൾ, അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നാൽപ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു...അടുത്ത ലോഡിനായി നമ്മടെ പൈലുകൾ റെഡിയാണണ്ണാ...ചിലരുടെ ഭാഷയിൽ ദേ പോയീ..ദാ വന്നൂ... അനന്തപദ്മനാഭന്റ്റെ മണ്ണങ്ങനെയാ..ആരെയും ചതിക്കില്ല..കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ് ..അതാണ് ശീലം...എത്ര വലിയ പുലിയാണെന്കിലും,ഇവിടെ ഈ അനന്തപുരിയിൽ വരണം...ഒന്നു നിവർന്ന് നിൽക്കണമെന്കിൽ....അത് ചരിത്രം... തെക്കൻ മാസ്സാണ്...മരണ മാസ്സ്... NB ഗോപിയണ്ണനെ പറ്റി മനപ്പൂർവ്വം പറയാത്തതാണ്...തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം..ക്ഷീണം കാണും..അതാ ...രക്ഷാപ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റെ അമ്മയെ ഒന്നു സാന്ത്വനിപ്പിക്കാമായിരുന്നു...മോഹൻ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു...എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം...ചുമ്മാ പറഞ്ഞന്നേയുളളൂ... Just Remember That...!!!

TAGS: SURESH GOPI, MA NISHAD, KERALA FLOOD, FACEBOOK POST, MAYOR VK PRASANTH, MAMOOTTY, MOHANLAL, JAYASURYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY