ന്യൂഡൽഹി : ഭരണഘടനയിൽ വഖഫിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സാമൂഹിക നീതിക്കെതിരാണ് വഖഫെന്നും വോട്ട് ബാങ്ക് വർദ്ധിപ്പിക്കാനാണ് വഖഫ് നിയമം ഉണ്ടാക്കിയതെന്നും മോദി വിമർശിച്ചു, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ന്യൂഡൽഹിയിലെ ബി,ജെ.പി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രീണനത്തിനായി കോൺഗ്രസ് നിയമങ്ങൾ ഉണ്ടാക്കി, 2014ൽ ഡൽഹിക്ക് സമീപമുള്ള പലസ്വത്തുക്കളും ഒഴിപ്പിച്ച് ഇവർ വഖഫ് ബോർഡിന് വിട്ടുകൊടുത്തു. ഭരണഘടനയിൽ വഖഫ് നിയമത്തിന് സ്ഥാനമില്ല. എന്നിട്ടും കുടുംബത്തിന് വോട്ട് ബാങ്ക് ഉണ്ടാക്കാനാണ് കോൺഗ്രസ് സൗകര്യം ഒരുക്കിയത്. യഥാർത്ഥ മതേതരത്വത്തിന് വധശിക്ഷ നൽകാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.
മഹാരാഷ്ട്രയിൽ വിജയിച്ചത് വികസനവും സദ്ഭരണവുമാണ്. കള്ളത്തരത്തിന്റെയും വിഭജനത്തിന്റെയും കുടുംബ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയം മഹാരാഷ്ട്രയിൽ പരാജയപ്പെട്ടു. വികസിത ഭാരതം എന്ന സങ്കല്പത്തിന് വലിയ ഊർജം നൽകുന്നതാണ് മഹാരാഷ്ട്രയിലെ വിജയം. മഹാരാഷ്ട്രയിലേത് 50 വർഷത്തിലെ ഏറ്റവും വലിയ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പ്രതീക്ഷ ബി.ജെ.പിയിലും എൻ.ഡി.എയിലും മാത്രമാണെന്ന് തെളിഞ്ഞുവെന്നും മോദി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |