കൊച്ചി: ഗൾഫ് സിൻട്രാക്ക് അവതരിപ്പിക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് ഡിസംബർ 6, 7 തിയതിയിൽ ഗോവയിലെ വാഗേറ്ററിൽ നടക്കും. എല്ലാവരും ഒരുമിച്ച് എന്ന പ്രമേയത്തിൽ നടക്കുന്ന ആഘോഷത്തിൽ ആഗോളപ്രശസ്ത റൈഡർമാർ പങ്കെടുക്കും.
നെക്സ്റ്റ് ചാപ്റ്ററിന്റെ റെയ്‌സ് മോട്ടോ അവതരിപ്പിക്കുന്ന ഐ.ബി.ഡബ്ല്യു ഹിൽ ക്ലൈമ്പ്, ഹാർലിഡേവിഡ്‌സണുമായി സഹകരിച്ച് ഫ്‌ളാറ്റ് ട്രാക്ക് റേസ് തുടങ്ങിയവയും സംഘടിപ്പിക്കും. 12 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിജയികൾക്ക് നൽകും.
സംഗീത പ്രകടനങ്ങളും പുതിയ ബൈക്ക് ആക്‌സസറി അവതരണംവുമുണ്ടാകും. ഗൾഫ് സിൻട്രാക് ടിവ്ര ആക്ഷൻ ഗെയിംസ്, റെയ്‌സ് മോട്ടോ അവതരിപ്പിക്കുന്ന ഐ.ബി.ഡബ്ല്യു ഡർട്ട് ഡാഷ്. കെ.വി.ടി റൈഡറും എക്‌സ് മോട്ടോ ജി.പി, ലെ മാൻസ് റൈഡറുമായ സേവ്യർ സിമിയോൺ റേസിംഗ് കരിയർ വിശേഷങ്ങളും പങ്കിടും.
മോട്ടോ ആർട്ടിസ്റ്റുകളായ എ.എൻ.ജി വീൽസ്, ഇർഷാദ് ഷെയ്ഖ് എന്നിവർ മേളയിൽ പങ്കെടുക്കും. വിശാൽ അഗർവാൾ, കോലാപ്പൂർ വിന്റേജ് ബൈക്ക്‌സ്, പൂനെ വിന്റേജ് സ്‌കൂട്ടേഴ്‌സ് ക്ലബ് തുടങ്ങിയവ അപൂർവ ശേഖരം പ്രദർശിപ്പിക്കും.
വിജയികൾക്ക് സമ്മാനം 12 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |