ന്യൂഡൽഹി : ചെസിലെ റാങ്കിംഗ് പോയിന്റ് സിസ്റ്റമായ എലോ റേറ്റിംഗിൽ വിശ്വനാഥൻ ആനന്ദിന് ശേഷം 2800 പോയിന്റ് കടക്കുന്ന ആദ്യ ഇന്ത്യൻ താരമായി അർജുൻ എരിഗേയ്സി.ഡിസംബറിലെ റാങ്കിംഗിൽ എരിഗേയ്സി 2801എലോ റേറ്റിംഗ് പോയിന്റിലാണെത്തിയിരിക്കുന്നത്. 21കാരനായ എരിഗേയ്സി നിലവിലെ ലോകറാങ്കിംഗിലെ നാലാം സ്ഥാനക്കാരനാണ്. കഴിഞ്ഞ ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത സ്വർണം നേടിയ എരിഗേയ്സി ഇന്ത്യയുടെ ടീം സ്വർണനേട്ടത്തിലും പ്രധാനപങ്കുവഹിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |