SignIn
Kerala Kaumudi Online
Sunday, 17 May 2026 12.25 PM IST

കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നവരുടെ പട്ടിക തയ്യാറാക്കി പൊലീസ്,​ കണക്കുകൾ ഞെട്ടിക്കുന്നത്

case-diary

കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നവരുടെ പട്ടിക തയ്യാറാക്കി സംസ്ഥാന പൊലീസ് വകുപ്പിന് കീഴിലെ സി.സി.എസ്.ഇ (The Counter Child Sexual Exploitation) യൂണിറ്റ്. 6146 പേരുടെ പട്ടികയാണ് തയ്യാറാക്കിയത്. 2017ൽ ഈ യൂണിറ്റ് സ്ഥാപിതമായതു മുതലാണ് ഇത്തരം വീഡിയോ കാണുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. നിലവിൽ 1758 പേർക്കെതിരെ കേസെുത്തിട്ടുണ്ട്.

പ്രതികളെന്ന് സംശയിക്കുന്നവരിൽ നിന്ന് ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാനൂറോളം പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. പൊലീസീന്റെ സൈബർ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന സി,സി.എസ്. ഇ യൂണിറ്റ് സ്വന്തമായി വികസിപ്പിച്ച സോഫ്ട്‌വെയറും മറ്റ് സ്വതന്ത്ര ടൂളുകളും ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. നാഷണൽ ക്രൈം റെക്കാഡ്‌സ് ബ്യൂറോയിൽ നിന്നുള്ള വിവരങ്ങളും അന്വേഷണത്തിന് ഉപയോഗിക്കുന്നുണ്ട്. പ്രതികൾ ആധുനിക സോഫ്‌ട്‌വെയറുകൾ ഉപയോഗിച്ച് ഡേറ്റ ഡിലീറ്റ് ചെയ്യുന്നത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. പ്രതികൾ ഫോണുകൾ നിരന്തരം മാറ്റുന്നതും പൊലീസിനെ കുഴക്കുന്നു. പ്രതികൾക്കെതിരെയുള്ള തെളിവ് ശേഖരണത്തിനും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു

ഇത്തരം കേസുകളിൽ ഇരകളുടെ പ്രായം തെളിയിക്കുന്നതും പൊലീസിന് കനത്ത വെല്ലുവിളി ഉയർത്തുന്നു ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടവരുടെ പ്രായം തെളിയിക്കാൻ അവരുടെ ജനന സർട്ടിഫിക്കറ്റ്,​ സ്കൂൾ സർട്ടിഫിക്കറ്റ്,​ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. എന്നാൽ ഭൂരിഭാഗം കേസുകളിൽ പൊലീസിന് രേഖകൾ ഹാജരാക്കാൻ കഴിയാറില്ല. കൂടാതെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളടങ്ങിയ വീഡിയോകൾ ഭൂരിഭാഗവും രാജ്യത്തിന് പുറത്തുനിന്നുള്ളവയാൻ്. അതിനാൽ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്താനും കഴിയില്ല. അതേസമയം ചൈൽഡ് പോണോഗ്രഫി നിയമവിരുദ്ധമാക്കുന്ന ഐ.ടി വകുപ്പിലെ സെക്ഷൻ 67 ബി പലകേസുകളിലും പൊലീസിന്റെ രക്ഷയ്ക്കെത്താറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, KERALA POLICE, POCSO CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY