തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് കൈയേറി സമര പന്തൽ കെട്ടിയ സംഭവത്തിൽ സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ ഒഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷന്റെ നേതാക്കൾ അടക്കം 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. കൗൺസിൽ നേതാവ് കെ.പി ഗോപകുമാറിനെ ഒന്നാം പ്രതിയാക്കിയും മറ്റു നേതാക്കളായ ജയചന്ദ്രൻ കല്ലിംഗൽ, ഒ. കെ.ജയകൃഷ്ണൻ, പള്ളിച്ചൽ വിജയൻ എന്നിവരടക്കമുള്ളവർക്കെതിരെയാണ് കന്റോൺമെന്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കണ്ടാൽ അറിയുന്ന 150 പേരെയാണ് പ്രതികളാക്കിയത്. പൊതുവഴിയിലുടെയുള്ള ഗതാഗതം തടസപ്പെടുത്തി,ഹൈക്കോടതി ഉത്തരവ് മറികടന്നു, നടപ്പാത കൈയേറി, കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നിവയാണ് കുറ്റങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |