കൊച്ചി : പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ സി.ബി.ഐ പ്രത്യേക കോടതിയിലെത്തി സന്ദർശിച്ച് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം ദേവദാസനും. ശിക്ഷിക്കപ്പെട്ടവർ പാർട്ടി പ്രവർത്തകരാണെന്നും അവരെ സന്ദർശിക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും സി.എൻ. മോഹനൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അവർ കമ്മ്യൂണിസ്റ്റുകാരാണ്. അതു കൊണ്ടാണ് അവരെ കാണാനെത്തിയത്. കുറ്റക്കാരെന്ന് കോടതി പറഞ്ഞതാണ്. അതിൽ മറിച്ചൊരു അഭിപ്രായമില്ല. ഇനിയും കോടതിയുണ്ടല്ലോ. അ വരെ കാണാൻ തന്നെയാണ് കോടതിയിൽ എത്തിയത്. അപ്പീൽ നൽകുന്ന കാര്യം കാസർകോട്ടെ പാർട്ടി തീരുമാനിക്കുമെന്ന് സി.എൻ. മോഹനൻ പറഞ്ഞു.
മുൻ എം.എൽ.എ മുതൽ മുൻ ലോക്കൽ കമ്മിറ്റി അംഗം വരെയാണ് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പത്തുപേർക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവിനുമാണ് കോടതി ശിക്ഷ വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |