കൊച്ചി: രണ്ട് കുട്ടികളെ വെട്ടിക്കൊന്നതിന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷിച്ച പ്രതികളെ ജയിലിന് മുന്നിൽ സ്വീകരിച്ച പി. ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊല്ലാനും കൊല്ലിക്കാനും തങ്ങൾക്ക് അവകാശമുണ്ടെന്ന് ആവർത്തിക്കുന്ന അപരിഷ്‌കൃതരുടെ കൂട്ടമാണ് സി.പി.എം. ക്രിമിനലുകളെ ജയിലിന് മുന്നിൽ അഭിവാദ്യം ചെയ്യുന്ന സി.പി.എം എന്തൊരു പാർട്ടിയാണ്. കൊന്നവനെ സംരക്ഷിക്കാൻ നികുതിപ്പണം ചെലവാക്കുന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |