കാട്ടിലെ രാജാവ് എന്നാണ് സിംഹം അറിയപ്പെടുന്നത്. രൂപവും ഭാവവും കണ്ടാൽ ആരായാലും സിംഹത്തിന് മുന്നിൽ ഒന്ന് പതറും. എന്നാൽ ഒരാൾ സിംഹത്തെ ഒരു പേടിയുമില്ലാതെ വെറും വടി ഉപയോഗിച്ച് തുരത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഗുജറാത്തിലെ ലില്യ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടക്കുന്നത്.
റെയിൽവേ ട്രാക്കിലൂടെ നടക്കുന്ന സിംഹത്തെ വെറും ഒരു വടി ഉപയോഗിച്ച് തുരത്താൻ ശ്രമിക്കുന്ന ഫോറസ്റ്റ് ഗാഡിനെ വീഡിയോയിൽ കാണാം. അദ്ദേഹം കടന്ന് പോകാൻ പറയുമ്പോൾ അനുസരണയോടെ സിംഹം കാട്ടിലേക്ക് തിരികെ പോകുന്നു. ഇരുവരും തമ്മിൽ ഏതാനും മീറ്ററിന്റെ വ്യത്യാസം മാത്രമേയുള്ളൂ.
ട്രാക്കിലൂടെ കടന്നുപോകുമ്പോൾ ഫോറസ്റ്റ് ഗാർഡിനെ സിംഹം നോക്കുന്നുണ്ടെങ്കിലും ഒന്നും ചെയ്യുന്നില്ല എന്നത് വീഡിയോ കണ്ട ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു. ലില്യ റെയിൽവേ സ്റ്റേഷനിലെ എൽസി 31-ാം നമ്പർ ഗേറ്റിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. വീഡിയോ വെെറലായതിന് പിന്നാലെ ഫോറസ്റ്റ് ഗാർഡിന്റെ ധെെര്യത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
जब रेलवे ट्रैक पर आ गया शेर
— CNBC-AWAAZ (@CNBC_Awaaz) January 9, 2025
▶️गुजरात के भावनगर में रेलवे ट्रैक पर शेर आ गया, जिसे वन विभाग के कर्मचारी ने बिना किसी डर के भगाया#Viral #ViralVideo #Wildlife #Lion #Gujarat #Bhavnagar pic.twitter.com/0jVdlzGZvg
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |