തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ട് എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ അധീനതയിൽ ഉള്ള 6.86 ഏക്കറിൽബോർഡ് തീർത്ഥാടന ടൂറിസം കേന്ദ്രം നിർമ്മിക്കും.
പദ്ധതിയുടെ കരട് രൂപം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിൽ ഹൗസിംഗ് ബോർഡ് ചീഫ് എൻജിനിയർ അവതരിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള ശബരിമല തീർത്ഥാടകർക്ക് ഇടത്താവളം പോലെ വിശ്രമിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. മറ്റ് വിനോദ സഞ്ചാരികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
പബ്ളിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ(പി.പി.പി) വ്യവസ്ഥയിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ അന്തിമ റിപ്പോർട്ട് തയ്യാറാക്കി സർക്കാർ അനുമതി ലഭിച്ച ശേഷമാവും നിർമ്മാണത്തിനുള്ള ഫണ്ട് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക. ശബരിമല തീർത്ഥാടന കാലത്ത് ഈ സ്ഥലം പാർക്കിംഗിനായി ഹൗസിംഗ് ബോർഡ് വിട്ടുകൊടുക്കാറുണ്ട്. സി.എസ്.ആർ ഫണ്ട് (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി ഫണ്ട്) ഉപയോഗപ്പെടുത്തി നിർമ്മാണത്തിൽ പങ്കാളികളാവാൻ സന്നദ്ധത കാട്ടുന്ന സ്ഥാപനങ്ങളെയും സഹകരിപ്പിക്കും.
സൗകര്യങ്ങൾ
*ഡോർമെറ്രറി
*താമസത്തിനുള്ള മുറികൾ
*വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്താനുള്ള ആഡിറ്റോറിയം
*വിശാലമായ പാർക്കിംഗ് സൗകര്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |