
പാലക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊപ്പം ഏരിയ സമ്മേളനം നടത്തി. അഞ്ച് വർഷത്തിലൊരിക്കൽ പെൻഷൻ പരിഷ്‌കരണ കീഴ്വഴക്കത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ ഒന്ന് മുതൽ പെൻഷൻ പരിഷ്‌കരണത്തിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു ജില്ലാ ട്രഷറർ കെ.കെ.സതീഷൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.സുദർശൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി വി.ആർ.രാജൻ, ബ്ലോക്ക് ട്രഷറർ വി.എസ്.സുൽഫിക്കർ, വൈസ് പ്രസിഡന്റ് ജി.വി.രാധാകൃഷ്ണൻ, സി.രാജാഗോപാലൻ, വി.നാരായണൻ, കെ.വി.സരസ്വതി, വി.അപ്പുകുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |