പേരാമ്പ്ര: പേരാമ്പ്ര എൻ.ഐ എംൽ.പി.സ്കൂൾ 96-ാംവാർഷികവും യാത്രോപഹാരവും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം നിർവഹിച്ചു. സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കെ. മുബീർ, വി.കെ. പ്രമോദ് ,പ്രെഫ:. സി. ഉമ്മർ, ജോന പി, എൻ കെ സൽമ, യു.സി. ഹനീഫ, വിനോദ് തിരുവോട്ട്, രാജൻ മരുതേരി, സി.പി.എ അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. സബ്ജില്ല വിജയികളായ പ്രതിഭകൾക്ക് അനുമോദനവും വിരമിക്കുന്ന പ്രധാനദ്ധ്യാപിക ഇ.ആയിഷക്ക് യാത്രയയപ്പ് നൽകി. സാംസ്കാരിക സംഗമവും വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |