കോട്ടയം : ഇൻസെന്റീവ് കാലയളവ് നീട്ടാനുള്ള മിൽമയുടെ തീരുമാനം സർക്കാർ തള്ളിയതോടെ ക്ഷീരകർഷകരുടെ ആശങ്ക വർദ്ധിച്ചു. ജില്ലയിലെ ക്ഷീര സംഘങ്ങൾ ഉൾപ്പെടുന്ന മിൽമയുടെ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക സംഘം നൽകുന്ന ഇൻസെന്റീവ് നിലവിലെ തീരുമാനപ്രകാരം 31 ന് നിലയ്ക്കും. മാർച്ച് 31 വരെ നീട്ടാൻ രണ്ടാഴ്ച മുമ്പ് ചേർന്ന പൊതുയോഗം തീരുമാനിച്ചിരുന്നെങ്കിലും സർക്കാർ അംഗീകരിക്കാത്തതാണ് തിരിച്ചടിയായത്. അതേസമയം വരും ദിവസങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് തീരുമാനം തള്ളിയതെന്ന ആക്ഷേപവുമുണ്ട്.
വേനൽ ശക്തമായതിന് പിന്നാലെ പാൽ ഉത്പാദനം കുറയുന്നതിനിടെയാണ് കർഷകർക്ക് അടുത്ത ഇരുട്ടടി. ഇൻസെന്റീവ് ലഭിക്കുമ്പോൾ പോലും പല കർഷകർക്കും ഒരു ലിറ്റർ പാലിന് 50 രൂപ ലഭിക്കാറില്ല. 60 രൂപയെങ്കിലും ലഭിച്ചാലേ ക്ഷീരമേഖലയിൽ നഷ്ടമില്ലാതെ പിടിച്ചു നൽകാൻ കഴിയുകയുള്ളൂ. തീറ്റപ്പുല്ലിന്റെ ലഭ്യതയും കുറഞ്ഞു. ഇൻസെന്റീവ് തുടർന്നാലും പരിപാലന ചെലവ് ഗണ്യമായി ഉയരും. പുതിയ നയം പ്രഖ്യാപിക്കുമ്പോൾ ഇൻസെന്റീവ് വർദ്ധനയും കർഷകർ ആവശ്യപ്പെടുന്നു.
കർഷകർക്കും സംഘങ്ങൾക്കും പ്രശ്നം
ഇൻസെന്റീവ് നിലച്ചാൽ പാൽ വിലയിൽ 5 രൂപയുടെ കുറവുണ്ടാകും. ലിറ്ററൊന്നിന് 10 രൂപയാണ് ഇൻസെന്റീവായി നൽകുന്നത്. ഇതിൽ 5 രൂപ കർഷകർക്കും നാലു രൂപ സംഘങ്ങളുടെ നടത്തിപ്പിനും ഒരു രൂപ സംഘങ്ങളുടെ യൂണിയൻ ഓഹരി മൂലധനത്തിലേക്കുമാണ് നൽകിയിരുന്നത്. സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് 2024 ആഗസ്റ്റ് 11ന് ആരംഭിച്ച പദ്ധതി ജനുവരി 31 വരെ നീട്ടുകയായിരുന്നു.
തീറ്റ വില വർദ്ധനവ് താങ്ങനാകില്ല
പരിപാലന ചെലവ് കൂടി, പാൽവില കുറവ്
അമിത അദ്ധ്വാനം, ലാഭം കുറവ്
മരുന്നുകളുടെ വില വർദ്ധനവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |