തൃശൂർ: പ്രവാസികളുടെ അതിജീവനമാണ് കേരളം നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്. പ്രവാസികളുടെ അദ്ധ്വാനം കൊണ്ട് കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ മാറ്റമുണ്ടായി. മികവിന്റെ നൂറ്റാണ്ടാണിത്. നിർമ്മിതബുദ്ധിയുടെ കാലത്ത് ആ മാറ്റങ്ങൾ ഉൾക്കൊളളാൻ മലയാളികൾ വൈകുന്നുണ്ട്. മൂന്നാം തലമുറയാണ് പ്രവാസ ലോകത്തേക്ക് ഇപ്പോൾ ചേക്കേറുന്നത്. ഈ സാഹചര്യത്തിൽ വൃദ്ധസദനങ്ങൾ ഇനിയും കൂടിവരുമെന്ന ആശങ്കയ്ക്ക് തുടക്കമിടുന്നതാണ് ഈ പ്രവാസി സംഗമമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |