ബാലരാമപുരം: അന്തിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കോട്ടുകാൽക്കോണം ശാഖയുടെ ഉദ്ഘാടനം നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എസ്.ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,സി.ഐ.ടി.യു നേമം ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണൻ,സി.പി.എം ബാലരാമപുരം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കാവിൻപുറം സുരേഷ്, കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ ട്രഷറർ എസ്.കെ പ്രേംലാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അർഷാദ്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ് ഷിബുകുമാർ,മുരളീധരൻ നായർ,മഹേഷ് അഴകി,അഖില.എം.ബി,കെ.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |