രാമനാട്ടുകര: അമ്പലങ്ങാടിയിലെ ഡ്രെയിനേജിൻ്റെ സ്ഥലം കയ്യേറിയ നിർമ്മാണ പ്രവർത്തനം നടത്തിയ ഹോട്ടലുടമയുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. കോടതി ഉത്തരവുണ്ടായിട്ടും വികസനത്തിന് ആക്കം കൂട്ടാൻ സഹായിക്കാത്ത നഗരസഭ യുഡിഎഫ് ഭരണത്തിനെതിരെയും ആയിരുന്നു ഈ പ്രതിഷേധം. പ്രതിഷേധ മാർച്ച് ഹോട്ടലിൽ മുന്നിൽ പൊലീസ് തടഞ്ഞു. സമരക്കാർ റോഡിൽ കുത്തിയിരുന്നു. ബഹുജന മാർച്ച് സിപി എം ഫറോക്ക് ഏരിയ കമ്മിറ്റിയംഗം യു.സുധർമ ഉദ്ഘാടനം ചെയ്തു.പ്രവീൺകുമാർ കൂട്ടുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സി ഷിജു, വിജയൻ എം, എം പ്രശാന്ത് കുമാർ , പി.പി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |