പത്തനംതിട്ട : കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഇന്നലെ അഞ്ചുപേർ കൂടി പിടിയിലായി. സുമിത് (25) , ആർ. രഞ്ജിത്ത് (23), അതുൽ ലാൽ (19), പി പ്രവീൺ (20) എന്നിവരെ ഇലവുംതിട്ട പൊലീസും അഭിജിത്ത് (26) നെ മലയാലപ്പുഴ പൊലീസുമാണ് അറസ്റ്റുചെയ്തത്. അഭിജിത്തിനെ ചെന്നെയിൽ നിന്നാണ് പിടികൂടിയത്. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 52 ആയി. ഇവരിൽ ഒരാൾ കഴിഞ്ഞവർഷം മറ്റൊരു പോക്‌സോ കേസിൽ പിടിയിലായി ജയിലിലാണ്.ഏഴുപേർ കൂടി ഇനി പിടിയിലാകാനുണ്ട്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുമെന്നും ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |