പാലക്കാട്: ഫയർ എൻ.ഒ.സിക്ക് കെട്ടിട ഉടമയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട ഫയർ സ്റ്റേഷൻ ഓഫീസർക്ക് സസ്പെൻഷൻ. പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ ഹിതേഷിനെതിരെയാണ് നടപടി. പാലക്കാട് സ്വദേശിയായ കെട്ടിട ഉടമ നൽകിയ പരാതിയിൽ ഹിതേഷ് കുറ്റക്കാരനാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ത്രീ സ്റ്റാർ ലൈസൻസ് പുതുക്കുന്നതിനായി ഫയർ എൻ.ഒ.സി ആവശ്യപ്പെട്ടെത്തിയ കെട്ടിട ഉടമയോട് ഒരുലക്ഷം രൂപയാണ് ഹിതേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |