കൊല്ലം: അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ 22ന് നടക്കുന്ന പണിമുടക്കിനു മുന്നോടിയായുള്ള പടിഞ്ഞാറൻ മേഖല വാഹന പ്രചരണ ജാഥ പി.എഫ്.സി.ടി സംസ്ഥാന സെക്രട്ടറി ടി.ജി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന യോഗത്തിൽ കെ.ജി.ഒ.എഫ് ജില്ലാ സെക്രട്ടറി ജി. സുമേഷ് അദ്ധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ് ക്യാപ്ടനും കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. അഭിലാഷ് വൈസ് ക്യാപ്ടനും സംസ്ഥാന കമ്മിറ്റിയംഗം സി.മനോജ് കുമാർ ഡയറക്ടറുമായ ജാഥയാണ് പടിഞ്ഞാറൻ മേഖലയിൽ പര്യടനം നടത്തുന്നത്. എസ്. ജുനിത, എ. നൗഷാദ്, വി.കെ. ദിലീപ് കുമാർ, ജി. ജയൻ, അജയകുമാർ, ദിലീപ് കിഷൻ ചന്ദ്, ജി.എസ്. ശ്രീകുമാർ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി. ജോയിന്റ് കൗൺസിൽ ടൗൺ മേഖല സെക്രട്ടറി എസ്. സുജിത്ത് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |