കൊൽക്കത്ത: കൊൽക്കത്തയിൽ ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കോടതി നാളെ വിധി പറയും,. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് കേസിൽ വിധി പറയുക. കൊൽക്കത്ത പൊലീസിലെ സിവിക് വോളണ്ടിയർ ആയ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാന പ്രതി.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ആർജികർ മെഡിക്കൽ കോളേജിൽ ക്രൂരകൊലപാതകം നടന്നത്. കേസിലെ പ്രതിയും മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ സന്ദീപ് ഘോഷിനും കൊൽക്കത്ത മുൻ പൊലീസ് ഓഫീസർ അഭിജിത്ത് മൊണ്ഡലിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കുമെന്ന് മമത ബാനർജി ഉറപ്പു നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |