ദേശീയ കായിക പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു
ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്നയും ദ്രോണാചാര്യ, അർജുന പുരസ്‌കാരങ്ങളും വിതരണം ചെയ്‌തു. രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ നേടിയ വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കർ, ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്ടൻ ഹർമൻപ്രീത് കൗർ, പാരാ അത്‌ലറ്റിക്സ് താരം പ്രവീൺകുമാർ എന്നിവർ ഖേൽരത്ന പുരസ്‌കാരവും മലയാളി നീന്തൽതാരം സാജൻ പ്രകാശ് ഉൾപ്പടെ 32 താരങ്ങൾ അർജുന അവാർഡും ഏറ്റുവാങ്ങി.
മലയാളി ബാഡ്മിന്റൺ കോച്ച് എസ്. മുരളീധരൻ ലൈഫ് ടൈം കാറ്റഗറിയിൽ ദ്രോണാചാര്യ പുരസ്കാരവും സ്വീകരിച്ചു. സമഗ്രസംഭാവനയ്‌ക്ക് ഷൂട്ടിംഗ് പരിശീലകരായ സുഭാഷ് റാണ, ദീപാലി ദേശ്പാണ്ഡെ, ഹോക്കിയിൽ സന്ദീപ് സാംഗ്‌വാൻ, ലൈഫ് ടൈം വിഭാഗത്തിൽ അർമാൻഡോ കോളാസോ എന്നിവർക്കും ദ്രോണാചാര്യ അവാർഡ് സമ്മാനിച്ചു. സ്‌കൈഡൈവർ കൊച്ചി സ്വദേശി ജിതിൻ എം.വി ടെൻസിംഗ് നോർവെ ദേശീയ അഡ്വഞ്ചർ അവാർഡും ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |