നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് & ഡാറ്റാ സയൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 20, 21 തീയതികളിൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 27 മുതൽ ആരംഭിക്കും.
കാര്യവട്ടം യൂണിവേഴ്സിറ്റികോളേജ് ഒഫ് എൻജിനിയറിംഗ് നാലാം സെമസ്റ്റർ ബി.ടെക്. (2018 സ്കീം - സപ്ലിമെന്ററി - 2018 & 2019 അഡ്മിഷൻ) ഡിസംബർ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എട്ടാം സെമസ്റ്റർ ഇന്റഗ്രേറേറ്റഡ് എൽ എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 20, 21, 22 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
പാരാമെഡിക്കൽ അലോട്ട്മെന്റ്
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീരിച്ചു. 20 നകം കോളേജുകളിൽ നേരിട്ട് പ്രവേശനം നേടണം. ഫോൺ- 0471-2560363, 364.
നീറ്റ് പി.ജി: അപേക്ഷയിലെ തെറ്റുതിരുത്താം
തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള അപേക്ഷയിലെ തെറ്റുകൾ തിരുത്താം. 20ന് മൂന്നുവരെ www.cee.kerala.gov.inൽ പ്രൊഫൈൽ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കാം. ഫോൺ: 0471 2525300.
സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്
ട്രഷറി ഡയറക്ടറേറ്റിൽ കരാറടിസ്ഥാനത്തിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 25നകം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.treasury.kerala.gov.in.
ഇന്റേൺഷിപ്പ് അപേക്ഷിക്കാം
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിലൂടെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനിൽ (കെ.എസ്.ഇ.ആർ.സി) ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിലേക്ക് എൽഎൽ.ബി, എൽഎൽ.എം ബിരുദധാരികൾക്ക് 25ന് വൈകിട്ട് 5നകം അപേക്ഷിക്കാം.
അപേക്ഷിക്കാൻ https://connect.asapkerala.gov.in/events/14174.
കുസാറ്റിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ
കുസാറ്റ് ഗണിതശാസ്ത്ര വകുപ്പിൽ ഇൻഡസ്ട്രി പോസ്റ്റ്ഡോക്ടറൽ ഫെലോയുടെ ഒഴിവിലേക്ക് ഗണിതശാസ്ത്രത്തിലോ കമ്പ്യൂട്ടർ സയൻസിലോ പി എച്ച്.ഡി ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 50,000രൂപ ലഭിക്കും. ബയോഡേറ്റയും സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയുംഅയയ്ക്കണം.sgcusat@gmail.com. വിവരങ്ങൾക്ക്: www.cusat.ac.in. ഫോൺ: 9495363385.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |