
മുരിക്കാശ്ശേരി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്‌കരണ കുടിശികകൾ പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതി 22ന് നടത്തുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം ജില്ലയിൽ സംഘടിപ്പിച്ച മേഖലാതല സമര സന്ദേശ വാഹന പ്രചരണജാഥകൾക്ക് ആവേശകരമായ സമാപനം. ജില്ലയിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ചും പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ചും രണ്ട് വാഹന പ്രചരണ ജാഥകളാണ് പര്യടനം നടത്തിയത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ. രമേശ് ക്യാപ്ടനായും ആൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ടി. ഈശ്വരൻ വൈസ് ക്യാപ്ടനായും ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷ് മാനേജരായുമുള്ള കിഴക്കൻ മേഖല ജാഥയും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി ബിനിൽ ക്യാപ്ടനായും കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ഫത്ത വൈസ് ക്യാപ്ടനായും ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സാജൻ മാനേജരായമുള്ള പടിഞ്ഞാറൻ മേഖല ജാഥയുമാണ് 15, 16, 17 തീയതികളിൽ പര്യടനം നടത്തിയത്. കിഴക്കൻ മേഖലാ ജാഥയുടെ സമാപന സമ്മേളനം കുമളിയിൽ കിസാൻ സഭ ജില്ലാ സെക്രട്ടറി ജോയി വടക്കേടം ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ മേഖലാ ജാഥയുടെ സമാപന സമ്മേളനം മുരിക്കാശ്ശേരിയിൽ എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. പ്രിയൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതി നേതാക്കളായ ആർ. ബിജുമോൻ, സി.ജി അജീഷ, ഡി.കെ. സജിമോൻ, ബി. സുധർമ്മ, എം.എസ്. ശ്രീകുമാർ, വി.എം. ഷൗക്കത്തലി, എം.കെ. റഷീദ്, എൻ.എസ്. ഇബ്രാഹിം, എൻ.കെ. സജൻ, രതീഷ് കുമാർ എൻ.കെ, സുഭാഷ് ചന്ദ്രബോസ്, ജോൺസൺ പീറ്റർ, പി.ടി. ഉണ്ണി, എ.കെ. സുഭാഷ്, വി.കെ. ജിൻസ്, എ. കുമാർ, സൗമ്യ മുരളി, ആർ. വിഷ്ണു, കെ.ടി. വിജു, ഡി. അശോക്, പ്രീത ഗോപാൽ, എൻ. മുരുഗൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |