
കൊച്ചി: അമൃത സ്കൂൾ ഒഫ് ഡെന്റിസ്ട്രിയിലെ പ്രോസ്തോഡോണ്ടിക്സ് വിഭാഗത്തിൽ ക്യാഡ് - ക്യാം (കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ് ) ലബോറട്ടറിയോടൊപ്പം ത്രീഡി പ്രിന്റിംഗും എക്സ്റ്റെൻഡഡ് റിയാലിറ്റിയും പ്രയോജനപ്പെടുത്തുന്ന ഡിജിറ്റൽ ഡെന്റിസ്ട്രി സെന്റർ ആരംഭിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാല മുൻ വൈസ് ചാൻസിലറും പി.എസ്.സി മുൻ ചെയർമാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.ഡോ. പ്രേം നായർ, ഡോ. ബാലഗോപാൽ വർമ്മ, ഡോ.രൂപേഷ് എൽ, ഡോ. നാരായണൻ ഉണ്ണി, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |