
കൊച്ചി: ഇരുകൈകളും കൂട്ടിക്കെട്ടി വേമ്പനാട്ടു കായലിന്റെ ഒൻപത് കിലോമീറ്ററോളം നീന്തിക്കടന്ന് ശ്രദ്ധനേടുകയാണ് ഒരു 13കാരൻ. പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയായ ദേവജിത്താണ് ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി റെക്കോഡ് നേടിയത്. കടവന്ത്ര പൊലീസ് സ്റ്റേഷൻ എസ്.ഐ ഉദയനാപുരം അമ്പിലേഴത്ത് വീട്ടിൽ സജീവ് കുമാറിന്റെയും സവിതാ സജീവിന്റെയും ഇളയമകനാണ് ദേവജിത്ത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന്റെ നേതൃത്വത്തിൽ വൈക്കം നഗരസഭയുടെ സഹകരണത്തോടെയാണ് റെക്കാഡ് വിജയം കരസ്ഥമാകിയത്. ചേർത്തല കൂമ്പേൽക്കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം കായലോരം ബീച്ച് വരെയുള്ള ആഴമേറിയ ഭാഗമാണ് നീന്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |