
കൊച്ചി: ഇന്ത്യ ആസിയാൻ ട്രേഡ് കൗൺസിലിന്റെ 2025ലെ ഇന്ത്യാ - ആസിയാൻ അവാർഡിന് ഐ.ഇ.ടി.ഒ ഡയറക്ടർ ബെൻസി ജോർജ് അർഹനായി. ഇന്ത്യയിലെ സ്വകാര്യ കമ്പനികളും ആസിയാൻ രാജ്യങ്ങളുമായുള്ള രാജ്യാന്തര വാണിജ്യ - വ്യവസായ സഹകരണ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അവാർഡ്. വിയറ്റ്നാമിൽ വെച്ച് നടന്ന ചടങ്ങിൽ വിയറ്റ്നാമിലെ ഇന്ത്യൻ കൗൺസിലാർ ജനറൽ ഡോ. വിപ്രാ പാൺഡെയ് അവാർഡ് സമ്മാനിച്ചു. ദക്ഷിണ റെയിൽവെ ഉപദേശക സമിതി മുൻ അംഗവും നിലവിൽ ഇന്ത്യൻ ഇക്കണോമിക്ക് ട്രേഡ് ഓർഗനൈസേഷൻ കോർപ്പറേറ്റ് അഫേയ്സ് ഡയറക്ടറുമാണ് ബെൻസി ജോർജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |