
തൃപ്പൂണിത്തുറ: ഉദയംപേരൂർ സുന്നഹദോസ് ദേവാലയത്തിന്റെ ചരിത്ര പശ്ചാത്തലവും വില്ലാർവട്ടം രാജകുടുംബവുമായുള്ള ബന്ധങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന' ഉദയംപേരൂർ ദേവാലയവും വില്ലാർവട്ടം സ്വരൂപവും' എന്ന ചരിത്രഗ്രന്ഥം ഇന്ന് പ്രകാശനം ചെയ്യും. എറണാകുളം അങ്കമാലി അതിരൂപത ആർക്കിവിസ്റ്റും ക്യൂറേറ്ററുമായ ഫാ.ഡോ. ഇഗ്നേനേഷ്യസ് പയ്യപ്പിള്ളിയാണ് രചയിതാവ്. ഉദയംപേരൂർ സുന്നഹദോസ് പള്ളിയുടെ ജൂബിലി ഹാളിൽ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ പുസ്തക പ്രകാശനം നിർവ്വഹിക്കും. യു.സി കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ.ജെനി പീറ്റർ ഏറ്റുവാങ്ങും. ഫാ.സേവി പടിക്കപ്പറമ്പിൽ പുസ്തക പരിചയം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |