കൊച്ചി: ആർ.ആർ ഗ്ലോബൽ പ്രൊമോട്ട് ചെയ്യുന്ന ബിഗാസ് പ്രൈമറി വിപണിയിൽ നിന്ന് 161 കോടി രൂപ സമാഹരിച്ചു. ഇത്തവണത്തെ ധനസമാഹരണത്തിൽ ഭാരത് വാല്യു ഫണ്ടാണ് (ബി.വി.എഫ്) മുഴുവൻ നിക്ഷേപവും നടത്തിയത്. സീറോ എമിഷൻ വൈദ്യുത വാഹനങ്ങളിലൂടെ ഇന്ത്യൻ വാഹന മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കമ്പനിയാണ് ബിഗാസ്. കമ്പനിയുടെ ഡീലർഷിപ്പ് നിലവിലെ 120ൽ നിന്ന് 500 ആയി ഉയർത്താനും ആയിരത്തിലേറെ ടച്ച് പോയിന്റുകൾ സ്ഥാപിക്കാനും പ്രതിവർഷ നിർമ്മാണ ശേഷി ഒരു ലക്ഷമായി വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ബി.വി.എഫിന്റെ നിക്ഷേപം ഈ രംഗത്ത് കമ്പനിക്ക് കൂടുതൽ ആത്മവിശ്വാസവും ശക്തിയും പകരും. പേഴ്സണൽ ഹൈജീൻ രംഗത്തുള്ള മില്ലേനിയം ബേബി കെയർ, സ്നാക്സ് രംഗത്തുള്ള ഹൽദിറാം, കൺസ്യൂമർ ഡ്യൂറബിൾ രംഗത്തെ അനികേത് മെറ്റൽസ് എന്നിവയിൽ ബി.വി.എഫ് അടുത്തിടെ നിക്ഷേപം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |