
ചെങ്ങന്നൂർ : ഇലഞ്ഞിമേൽ കെ.പി.രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗായകൻ പി.ജയചന്ദ്രനെ അനുസ്മരിച്ചു. മലയാള ഭാഷയുടെ മനോഹാരിത ഗാനങ്ങളിലൂടെ ശ്രോതാക്കളിലേക്ക് സന്നിവേശിപ്പിച്ച ഭാവഗായകൻ പി.ജയചന്ദ്രൻ പകരംവയ്ക്കാനില്ലാത്ത ശബ്ദ സൗന്ദര്യത്തിന്റെ ഉടമയാണെന്ന് അനുസ്മരിച്ചു. ഭാഷാപഠനകേന്ദ്രം അദ്ധ്യക്ഷൻ ഡോ.ടി.എ.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായിരുന്നു. പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, മനു പാണ്ടനാട്, ജി.നിശീകാന്ത്, മായാരാജ് കല്ലിശ്ശേരി, ഡി.സുഭദ്രക്കുട്ടിയമ്മ, എൻ.ജി.മുരളീധരക്കുറുപ്പ്, രജനി ടി.നായർ, കല്ലാർ മദനൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |