
തൃശൂർ: രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി.വൈ) പെർ ഡ്രോപ്പ് മോർ ക്രോപ്പ് (പി.ഡി.എം.സി), സൂക്ഷ്മ ജലസേചനം എന്നീ പദ്ധതികളുടെ ഭാഗമായി കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി കൃഷിയിടമുള്ള കർഷകർക്ക് ചെലവിന്റെ 55 ശതമാനം വരെ നിബന്ധനകളോടെ സഹായധനം ലഭിക്കും. അപേക്ഷാ ഫോമുകൾ കൃഷിഭവനുകളിലും, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിലും ലഭിക്കും. അപേക്ഷയോടൊപ്പം ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഈ വർഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി/ പട്ടിക വർഗ്ഗക്കാർക്ക് മാത്രം) എന്നിവയുടെ പകർപ്പ് സമർപ്പിക്കണം. ഫോൺ: 9383471425, 9037747075.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |