. കരുനാഗപ്പള്ളി : സംസ്ഥാന സർക്കിരിന്റെ മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട സ്ഥലങ്ങൾ വൃത്തിയാക്കി ചെടികൾ നട്ടുപിടിപ്പിച്ച് പൂന്തോട്ടം ഒരുക്കുന്ന പദ്ധതിക്ക് കരുനാഗപ്പള്ളി നഗരസഭയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഷഹ്ന നസീം , നഗരസഭ ഹെൽത്ത് ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസൽ, പി.എച്ച്.ഐ മാരായ ജെ. റജീന, എൽ. പ്രതീക്ഷ,ജെയ്‌സി വിജയൻ, സി.എസ്. സീമ, എസ് .അനു എന്നിവരുടെ നേതൃത്വത്തിലാണ് ഡംമ്പിഗ് സൈറ്റുകൾ വൃത്തിയാക്കി ചെടികൾ വെച്ച് പിടിപ്പിച്ച് സൗന്ദര്യ വത്ക്കരണം നടത്തുന്നത്. തുടർ ദിവസങ്ങളിൽ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ചെയർമാൻ പടിപ്പുര ലത്തീഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |