കൊല്ലം: സിനിമ മേഖലയെ തകർക്കാനുള്ള ഗൂഢ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ കൂട്ടായ്മ അനിവാര്യമാണെന്ന് ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ (ഇപ്റ്റ) ജില്ലാ നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ഇപ്റ്റ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭൻ പുതുപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹരികുമാർ പൂതങ്കര, ഐ.എൻ.ടി.യു.സി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഒ.ബി. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി ബി. ശങ്കരനാരായണപിള്ള, ഇപ്റ്റ സംസ്ഥാന ട്രഷറർ വിനു വിദ്യാധരൻ, കെ. ബിന്ദു, എസ്. വിജയലക്ഷ്മി, വിപിൻ വിജയൻ, സന്ധ്യ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി ആർ.കെ കല്ലുംപുറത്തിനെയും ജനറൽ സെക്രട്ടറിയായി പ്രശാന്ത് പൊന്മനയെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |