SignIn
Kerala Kaumudi Online
Sunday, 22 February 2026 7.33 PM IST

മലപ്പുറം താലൂക്ക് ആശുപത്രി പ്രതിസന്ധി: ഒ.പി വിഭാഗം മാറ്റിസ്ഥാപിക്കുന്നതിൽ അനിശ്ചിതത്വം

Increase Font Size Decrease Font Size Print Page

മലപ്പുറം: അപകട ഭീഷണി നേരിടുന്ന മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടത്തിലെ ഒ.പി വിഭാഗം മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിലേക്ക് മാറ്റിസ്ഥാപിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിൽ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമേ ഒ.പി മാറ്റി സ്ഥാപിക്കാൻ സാധിക്കൂ. പ്രധാനമായും ശൗചാലയത്തിലാണ് പണി നടത്തേണ്ടത്. ഇതിന് അഞ്ച് ലക്ഷത്തിലധികം തുക വരും. നിലവിൽ അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് നൽകില്ലെന്നാണ് ബിൽഡിംഗ് ഉടമകൾ പറയുന്നത്.

നഗരസഭയുടെ സ്വന്തം സ്ഥലമല്ലാത്തതിനാൽ നഗരസഭാ ഫണ്ട് ഉപയോഗിക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെ സ്‌പോൺസർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നഗരസഭാ അധികൃതർ. 50,000 രൂപയാണ് മാസവാടക നിശ്ചയിച്ചിരിക്കുന്നത്. മരുന്നുകളും മറ്റും സൂക്ഷിക്കാനായുള്ള ഗോഡൗൺ ടൗൺ ഹാളിലും സജ്ജീകരിക്കാനായിരുന്നു തീരുമാനം. നേരത്തെ കിളിയമണ്ണിൽ ഓഡിറ്റോറിയവും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും രണ്ട് ലക്ഷം രൂപ വാടക ആവശ്യമായതിനാൽ പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

കൊവിഡ് സമയത്ത് നഗരസഭയുടെ നേതൃത്വത്തിൽ മലപ്പുറം ടൗൺഹാളിൽ കൊവിഡ് ആശുപത്രി സജ്ജമാക്കിയിരുന്നു. അന്ന് ഉപയോഗിച്ച ഫർണിച്ചറുകളും കട്ടിലും ഇരിപ്പിടങ്ങളുമെല്ലാം മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റ് ബിൽഡിംഗിലേക്ക് മാറ്റുമെന്നും നേരത്തെ പറഞ്ഞിരുന്നു.

താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സി ലഭിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ പെട്ടന്ന് തുടങ്ങിയില്ലെങ്കിൽ അനുവദിച്ച 9.95 കോടി രൂപ നഷ്ടമാകുമോ എന്നതും ആശങ്കയാണ്.

നോ അഡ്മിഷൻ

25ൽ കൂടുതൽ പേരെ അഡ്മിറ്റ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ന് മലപ്പുറം താലൂക്ക് ആശുപത്രി.

പ്രസവം, സർജറി കേസുകളുമായി ബന്ധപ്പെട്ടവരെയാണ് അഡ്മിറ്റ് ചെയ്യുന്നത്.

അഡ്മിറ്റ് ആവശ്യമായ മറ്റ് രോഗികളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും മറ്റും അയക്കുകയാണ് ചെയ്യുന്നത്.

TAGS: MPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.