തൃശൂർ: കേന്ദ്രീയ സംസ്‌കൃത സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ സംസ്‌കൃതോത്സവത്തിന്റെ ഭാഗമായി ദക്ഷിണമേഖല മത്സരം പുറനാട്ടുകര ഗുരുവായൂർ ക്യാമ്പസിൽ ഇന്നും നാളെയും നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ കൈതപ്രം ദാമോധരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ആശ്രമം ജോയിന്റ് സെക്രട്ടറി ജി.ലക്ഷ്മണൻ മുഖ്യാതിഥിയാകും. സമാപന സമ്മേളനം കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായിരിക്കും. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്,കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഏഴ് നാടകങ്ങൾ അവരതരിപ്പിക്കും. കെ.വിശ്വനാഥൻ, സായ്കൃഷ്ണൻ, ഒ.ആർ.വിജയരാഘവൻ, എം.എസ്.ജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |