തൃശൂർ : കെ.എസ്.ആർ.ടി.സിയുടെ നടത്തിപ്പിലെ വീഴ്ചകൾക്കെതിരെ പ്രത്യക്ഷസമരവുമായി കെ.എസ്.ആർ.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, എൻ.ഡി.ആർ, എൻ.പി.എസ് കുടിശ്ശിക പൂർണ്ണമായും അടച്ചു തീർക്കുക, മിനിമം ഡ്യൂട്ടി മാനദണ്ഡത്തിൽ വാർഷിക ഇൻക്രിമെന്റ് നിഷേധിക്കുന്നത് പിൻവലിക്കുക, ഡി.എ പ്രമോഷൻ, സ്ഥലം മാറ്റം ഉൾപ്പെടെ തടഞ്ഞുവെച്ചിട്ടുള്ള ആനുകൂല്യം പുന:സ്ഥാപിക്കുക, പുതിയ ബസുകൾ നിരത്തിലിറക്കുക, വർക്‌ഷോപ്പുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടേറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധക്കൂട്ടായ്മയും നടത്തുന്നത്. കെ.എസ്.ആർ.ടി.സിയിലെ ചില സംഘടനകൾ രാഷ്ട്രീയ പ്രേരിതമായി ഫെബ്രുവരി 4ന് ചില സമരങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിലെ കൂട്ടായ്മയും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |