പെരുമൺ സ്വദേശി ഒളിവിൽ
കൊല്ലം: അവിവാഹിതയായ ഇരുപതുകാരിയെ വിവാഹിതനായ മുപ്പതുകാരൻ ചതിയിലൂടെ വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യ നില അപകടാവസ്ഥയിലായതോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരത്തിലെ ഒരു സ്വകാര്യ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയെയാണ് ശനിയാഴ്‌ച പെരുമൺ സ്വദേശിയായ പ്രതി പെൺകുട്ടിയുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടിയുമായുള്ള പ്രശ്‌നം സംസാരിക്കാനെന്ന വ്യാജേന പത്ത് മിനിറ്ര് നേരത്തേക്ക് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. രക്തം വാർന്ന് അവശനിലയിലായ പെൺകുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബ്ലഡ് ബാങ്കിലേക്ക് പോയ യുവാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് മുങ്ങുകയായിരുന്നു.
ആശുപത്രി അധികൃതർ കുടംബത്തെയും പൊലീസിനെയും വിവരം അറിയിച്ചതിനെ തുടർന്നാണ് വിദഗ്ദ്ധ ചികിത്സയിലൂടെ പെൺകുട്ടിയെ രക്ഷിപ്പെടുത്തിയത്. ഐ.സി.യുവിലായിരുന്ന പെൺകുട്ടി അപകടനില തരണം ചെയ്‌തതിനെ തുടർന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി അഞ്ചാലുമൂട് പൊലീസ് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ബലാത്സംഗം, വിശ്വാസ വഞ്ചന ഉൾപ്പടെ ഗൗരവമേറിയ വകുപ്പുകൾ ചുമത്തിയതിനാൽ അന്വേഷണം ഉടൻ എ.സി.പിക്ക് കൈമാറും. പെൺകുട്ടിയെ വിക്‌ടോറിയ ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി.
പെൺകുട്ടിക്ക് വിദഗ്ദ്ധ കൗൺസലിംഗ് നൽകുമെന്ന് പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്. മറ്ര് കേസുകളിലും ഇയാൾ പ്രതിയാണെന്ന് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |