കൊല്‍ക്കത്ത: കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ തെല്ലും ബാധിച്ചിട്ടില്ലെന്ന് കളിക്കളത്തില്‍ തെളിയിച്ച് മലയാളി താരം സഞ്ജു വി സാംസണ്‍. വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി കേരള ടീമിന്റെ ക്യാമ്പില്‍ നിന്ന് വിട്ട് നിന്ന താരത്തിന്റെ നടപടിയെ വലിയ രീതിയില്‍ കെസിഎ വിമര്‍ശിച്ചിരുന്നു. സഞ്ജു മാന്യമായി കാര്യങ്ങള്‍ അറിയിച്ചില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് നടത്തിയ വിമര്‍ശനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു കേരളത്തിന് വേണ്ടി കളിക്കാന്‍ തന്റെ ലഭ്യത അറിയിച്ചുവെങ്കിലും ക്യാമ്പില്‍ പങ്കെടുത്തില്ലെന്ന ന്യായം പറഞ്ഞ് താരത്തെ ടീമിലേക്ക് പരിഗണിച്ചില്ല. ഇതിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ താരത്തിന് ഇടം ലഭിക്കാതെ വരികയും ചെയ്തതോടെ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന താരത്തിന്റെ കരിയര്‍ അവസാനിപ്പിക്കാനുള്ള നീക്കമാണ് കെസിഎയും ബിസിസിഐയും നടത്തുന്നതെന്ന് ആരാധകര്‍ വിമര്‍ശിക്കുകയും ചെയ്തു.
ഈ സംഭവങ്ങളില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ സഞ്ജുവിന് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ താരത്തിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ടായിരുന്നു. തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുമ്പോഴുള്ള വിവാദങ്ങള്‍ താരത്തിന്റെ പ്രകടനത്തെ ബാധിച്ചില്ലെന്നാണ് ആദ്യ മത്സരത്തില്‍ തെളിഞ്ഞിരിക്കുന്നത്.ബാറ്റിംഗില്‍ 20 പന്തുകള്‍ നേരിട്ട സഞ്ജു നാല് ഫോറും ഒരു സിക്‌സും പായിച്ചു. വിക്കറ്റിന് പിന്നിലും ഭേദപ്പെട്ട പ്രകടനമാണ് താരം പുറത്തെടുത്തത്. ഒരു ക്യാച്ചും ഒരു സ്റ്റംപിംഗും താരം ക്രെഡിറ്റിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |