റായ്‌പുർ: ജാർഖണ്ഡിലെ ബൊക്കാറോ വനത്തിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഇന്നലെ പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ശാന്തി മഹ്‌തോ, മനോജ് ബസ്‌കി എന്നിവരാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് നിന്ന് എ.കെ 47 ഉൾപ്പെടെ നിരവധി ആയുധങ്ങളും കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ടാണ് സേന ഓപ്പറേഷൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിൽ പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച നേതാവടക്കമുള്ള 14 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു. ഒഡീഷ അതിർത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |